എൽ സെഗുണ്ടൊ
എൽ സെഗുണ്ടൊ അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്ത് ലോസ് ആഞ്ചലസ് കൌണ്ടിയിലെ ലോസ് ആഞ്ചലസ് പരിസര നഗരമാണ്. സ്പാനിഷ് ഭാഷയിലെ എൽ സെഗുണ്ടൊ എന്ന വാക്കിന് ഇംഗ്ലീഷിൽ 'ദ സെക്കൻറ്' എന്നാണർത്ഥം. സാന്താ മോണിക്ക ഉൾക്കടലിനു സമീപത്തായി സ്ഥിതിചെയ്യുന്ന ഈ നഗരം 1917 ജനുവരി 1 ന് ഏകീകരിക്കപ്പെടുകയും സൌത്ത് ബേ സിറ്റീസ് കൌൺസിലിന്റെ ഭാഗമായിത്തീരുകയും ചെയ്തു. 2010 ലെ സെൻസസ് പ്രകാരം ഈ നഗരത്തിലെ ജനസംഖ്യ 16,654 ആയിരുന്നു, 2000 ലെ സെൻസസിലെ 16,033 എന്ന സംഖ്യയേക്കാൾ ഇത് അൽപ്പം കൂടുതലായിരുന്നു.
Read article